LatestThiruvananthapuram

പ്ലസ് വണ്‍ സീറ്റുകള്‍ 10 ശതമാനം കൂടി വര്‍ധിപ്പിക്കും

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് വണിന് 10 ശതമാനം കൂടി സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. താലൂക്കുതലത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. 50 താലൂക്കുകളില്‍ പ്ലസ് വണ്‍ സീറ്റ് കുറവുണ്ട്. മുഴുവന്‍ എ പ്ലസ് നേടി 5812 പേര്‍ക്ക് ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. പ്ലസ് വണ്‍ സീറ്റുകള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കൂട്ടും. സയന്‍സ് ബാച്ചുകള്‍ക്ക് താല്‍കാലിക ബാച്ചുകള്‍ അനുവദിക്കും. സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള ഇടങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ നാലിന മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. മാര്‍ജിന്‍ സീറ്റ് വര്‍ധിപ്പിക്കാത്ത ജില്ലകളില്‍ 10 ശതമാനം സീറ്റും കൂട്ടും. ആവശ്യമുള്ള ജില്ലകളില്‍ 20 ശതമാനത്തിന് പുറമെ 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും. സയന്‍സിന് അധിക ബാച്ചുകള്‍ അനുവദിക്കും.

Related Articles

Back to top button