KeralaLatest

ജില്ലയിൽ ഒരാൾ കൂടി കോവിഡ് പോസിറ്റീവ്

“Manju”

 

പ്രദീപ് ഉളിയക്കോവിൽ

കൊല്ലം  ജില്ലയിൽ ഒരാൾക്കു കൂടി. കോവിഡ് 19 സ്ഥിരീകരിച്ചു. കല്ലുവാതുക്കൾ സ്വദേശി 42 വയസുള്ള ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. സമൂഹത്തിൽ മുൻനിര കോവിഡ് പോരാളികളിലും പ്രിവിലേജ്ഡ് ഗ്രൂപ്പുകളിലും വ്യാപനം ഉണ്ടാേയെന്നറിയാൻ നടത്തുന്ന സെന്റിനെന്റൽ സർവെയ്ലൻസിന്റെ ഭാഗമായിട്ടാണ് യുവതിയുടെ സാമ്പിൾ ശേഖരിച്ചത്. ഇന്നലെ ഉച്ചയോടെ സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിൽ നിന്നും സാമ്പിൾ പോസിറ്റീവ് ആണെന്ന പരിശോധനാ ഫലം എത്തി. ഇതോടെ ജില്ലയിൽ നിലയിൽ രണ്ടു പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇരുപതു പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. മുൻപ് ചാത്തന്നൂരിലെ ആശ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചത് സെൻറിനെൽ സർവെയ്ലൻസിന്റെ ഭാഗമായിട്ടായിരുന്നു.

Related Articles

Back to top button