InternationalKeralaLatestSports

ഷോയബ് മാലിക്കിനെ ‘ജീജാജീ’യെന്ന് വിളിച്ച്‌ ഇന്ത്യന്‍ ആരാധകര്‍

“Manju”

ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാകിസ്ഥാന്‍ ലോക കപ്പിനിടെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷോയബ് മാലിക്കിനെ ‘ജീജാജീ’യെന്ന് വിളിച്ച്‌ ഇന്ത്യന്‍ ആരാധകര്‍. ഉച്ചത്തിലുള്ള വിളി കേട്ട് താരം തിരിഞ്ഞുനോക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമാണ്. സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഹിന്ദിയില്‍ ‘ജീജാജീ’യെന്ന് അഭിസംബോധന ചെയ്യുന്നത്. മലയാളത്തില്‍ ‘അളിയന്‍’ എന്ന വാക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്. 2010ലാണ് സാനിയ മിര്‍സയും ഷോയബ് മാലിക്കും വിവാഹിതരായത്. ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ മിക്കപ്പോഴും ഷോയബിനെ ‘ജീജാജീ’യെന്നാണ് അഭിസംബോധന ചെയ്യുന്നത്.
ഗാലറിയില്‍ നിന്നും ഉച്ചത്തിലുള്ള ‘ജീജാജീ’യെന്ന വിളികേട്ട് താരം തിരിഞ്ഞുനോക്കുന്നുണ്ട്. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനെ തുട‌ന്ന് ഒന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള വീ‌ഡിയോ നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. നാല് ലക്ഷത്തോളം പേര്‍ കണ്ട വീഡിയോയില്‍ സാനിയ മിര്‍സയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രണ്ട് ചിരിക്കുന്ന സ്മൈലികളോടും ഹൃദയത്തിന്റെ ചിഹ്നങ്ങളോടുമൊപ്പം സാനിയ മിര്‍സ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
2018ലെ ഏഷ്യാ കപ്പിലും സമാനമായ സംഭവം നടന്നിരുന്നു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷോയബിനോട് ‘ജീജൂ ഒന്ന് തിരിഞ്ഞു നോക്കൂ’ എന്ന് അഭ്യര്‍ത്ഥിച്ച ആരാധകനെ അഭിവാദ്യം ചെയ്ത ഷോയബിന്റ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

Related Articles

Back to top button