InternationalLatest

ജോലി നഷ്ടപ്പെട്ടു; നടുറോഡിൽ യൂണിഫോം അഴിച്ച് പ്രതിഷേധം

“Manju”

ഇറ്റലി:വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയർഹോസ്റ്റസുമാർ തെരുവിൽ പ്രതിഷേധിച്ചു. ഇറ്റാലിയൻ വിമാനകമ്പനിയായ അൽ ഇറ്റാലിയയിലെ എയർഹോസ്റ്റസുമാരാണ് സെൻട്രൽ റോമിൽ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്.
പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയർഹോസ്റ്റസുമാർ പ്രതിഷേധിച്ചത്. ഒക്ടോബർ 14ന് ആയിരുന്നു അൽ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയർ ട്രാൻസ്പോർട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക.
പതിനായിരത്തിനടുത്ത് ജോലിക്കാരുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പുതിയ കമ്പനിയിൽ മൂവായിരമാക്കി കുറച്ചിരുന്നു. ഇതോടെയാണ് നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടത്. 50ഓളം എയർഹോസ്റ്റസുമാർ പ്രതിഷേധിക്കാനെത്തി. ഇതിനുശേഷം ഇവർ ഷൂസ് ഉൾപ്പെടെയുള്ള യൂണിഫോം അഴിച്ചുമാറ്റി അൽപ്പനേരം മൗനമായി നിന്നു. തുടർന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി അധികൃതർ തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Related Articles

Back to top button