KeralaLatest

മുല്ലപ്പെരിയാര്‍ വിഷയം; സുപ്രീംകോടതിയില്‍ നിലപാടറിയിച്ച്‌ കേരളം

“Manju”

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന മേല്‍നോട്ട സമിതി ശുപാര്‍ശയില്‍ കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയാക്കരുതെന്നും തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്നും കേരളം അറിയിച്ചു.അതേ സമയം പ്രശ്നം ശാശ്വതമായിപരിഹരിക്കാന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും കേരളം അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയുണ്ടാവുമെന്നും ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.അണക്കെട്ടിന്റെ സുരക്ഷ പ്രധാന വിഷയമെന്ന് ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു.

ജനങ്ങളുടെ ജീവനും സുരക്ഷയും പ്രധാനപ്പെട്ടതാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി.

Related Articles

Back to top button