IndiaLatest

കണ്ണിനെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം

“Manju”

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കാഴ്ചയില്ലാത്ത അവസ്ഥ എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാല്‍, പാരമ്പര്യമായ ചില ഘടകങ്ങള്‍, പ്രായം എന്നിവയെല്ലാം കാഴ്ചാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്.നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആകെയും നമ്മള്‍ എന്താണെന്ന് വലിയൊരു പരിധി വരെ നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ത്തന്നെ, കാഴ്ചയുടെ കാര്യത്തിലും ഭക്ഷണത്തിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
ആരോഗ്യമുള്ള കണ്ണുകള്‍ക്ക് വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ, ഒമേഗ -3- ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക് എന്നിങ്ങനെയുള്ള ചില ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ നേടിയേ പറ്റൂ. ഇതിനായി ഇലക്കറികള്‍, പച്ചക്കറികള്‍, കൊഴുപ്പുള്ള മത്സ്യം, നെയ്, മുട്ട, ബീന്‍സ്, പരിപ്പുവര്‍ഗങ്ങള്‍, ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ടുകള്‍ എല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. പുതിയകാലത്ത് നമ്മള്‍ ഏറ്റവുമധികം നേരിടുന്ന ഒരു വെല്ലുവിളിയാണ് ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം. എപ്പോഴും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കണ്ണുകളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത നേരിട്ടാല്‍ തന്നെ, വൈകാതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്. ആവശ്യമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌ക്രീന്‍ നോക്കുമ്ബോള്‍ ഉപയോഗിക്കാനായി കണ്ണടയും വാങ്ങാം. അതുപോലെ നിരന്തരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കാതെ ഇടയ്ക്ക് ഇടവേളകള്‍ എടുത്തുകൊണ്ട് ജോലി ചെയ്യാനും ശ്രമിക്കാം.

Related Articles

Back to top button