KozhikodeLatest

ജേണലിസം കോഴ്സിന് സീറ്റൊഴിവ്

“Manju”

 

കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിൽ കോഴിക്കോട് സെന്ററിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരികൾക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. പഠനസമയത്ത് വാർത്ത ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ് , പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബർ 6. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, അംബേദ്‌കർ ബിൽഡിംഗ് , റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002.
ഫോൺ: 9544958182 , 8137969292

Related Articles

Back to top button