KeralaLatestThiruvananthapuram

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

“Manju”

തിരുവനന്തപുരം: രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകയറുകയാണ്. കൊവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും നിലവില്‍ കേരളത്തിലാണ്. ഒരാഴ്ചയായായി അമ്പതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം.

പക്ഷെ കേരളത്തില്‍ ഇന്നലെ പതിനായിരത്തിലേര്‍പ്പേര്‍ക്കെതിരെ കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.1 ആണെങ്കില്‍ കേരളത്തില്‍ ഇത് പത്തിനു മുകളിലാണ്. രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിലാണ്.

വീടുകളില്‍ നിന്നാണ് വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്നത്. കുടുംബത്തിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവര്‍ക്കും രോഗവ്യാപനമുണ്ടാവുന്ന അവസ്ഥയാണ്. റൂം ക്വാറന്റീന്‍ പാലിക്കുന്നതിലെ വീഴ്ചയും കൊവിഡ് രോഗികളെ വീടുകളില്‍ നിന്നും മാറ്റാത്തതുമാണ് ഇതിന് പ്രധാനകാരണമാവുന്നത്.

Related Articles

Check Also
Close
Back to top button