KeralaLatestThiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സസ്‌പെന്‍ഷന്‍ ഇന്ന് പിന്‍വലിച്ചേക്കും

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി പുഴുവരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെയുള്ള നടപടി ഇന്ന് പിന്‍വലിച്ചേക്കും. 24 മണിക്കൂറിനകം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സംഘടനകള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍.
അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും എന്നാലത് പ്രതികാര നടപടികള്‍ ആയിരിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ഡോക്ടര്‍മാരും നേഴ്സുമാരും സമരം അവസാനിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കള്‍ പരാതി നല്‍ന്നത് കഴിഞ്ഞ മാസം 28 നാണ്. മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും കോവിഡ് വ്യാപനമുണ്ടായതിനാല്‍ ബന്ധുക്കളെ മാറ്റിയിരുന്നു. ഇതിനാലാണ് രോഗിക്ക് ശരിയായ പരിചരണം ലഭിക്കാതിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Related Articles

Back to top button