LatestThiruvananthapuram

പുതിയഡാമും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍ നിലപാട്

“Manju”

തിരുവനന്തപുരം ; മുല്ലപെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യവും ചെയ്തു വരുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റില്‍. ‘സംസ്ഥാനത്തെ ആശങ്കയും പുതിയ ഡാമിന്റെ സാഹചര്യവും കോടതിയെ അറിയിച്ചു. പുതിയ ഡാമിന്റെ ഡി പി ആര്‍ സുപ്രീം കേടതിയില്‍ സമര്‍പ്പിച്ചിരുന്നു. പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. തമിഴ്‌നാടുമായി ധാരണയുണ്ടാക്കേണ്ടതുണ്ട്. തമിഴ്‌നാടിന്റെ റൂള്‍കര്‍വ് സ്വീകാര്യമല്ല. പുതിയ റൂള്‍കര്‍വ് തയ്യാറാക്കി സുപ്രീം കോടതിയെ അറിയിച്ചു.- റോഷി അഗസ്റ്റിന്‍

കോടതി തീരുമാനം വന്നിട്ടില്ല. പുതിയ ഡാമിന്റ ആവശ്യകതയെ കുറിച്ച്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുതിയ ഡാം എന്നത് തന്നെയാണ് കേരളത്തിന്റെ ആവശ്യം. പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് റോഷി അഗസ്റ്റിന്‍ അറിയിച്ചു.

Related Articles

Back to top button