InternationalLatest

കോഹ്‌ലിയുടെ പ്രതികരണത്തിനെതിരെ കപില്‍ ദേവ്

“Manju”

ദുബായ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ തോല്‍വിക്ക് ശേഷമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണത്തിനെതിരെ ഇതിഹാസ താരം കപില്‍ ദേവ്. വളരെ  ദുര്‍ബലമായ പ്രതികരണമാണ് കോഹ്‌ലി നടത്തിയത് എന്നാണ് കപിലിന്റെ നിരീക്ഷണം

ടീം ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല, താരങ്ങളില്‍ നിന്നും. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും. എന്നാലത് വര്‍ഷങ്ങളായി മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉള്‍ക്കൊള്ളണം. രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളില്‍ ബാക്കിയുണ്ട്. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല’ എന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലിയെ പോലൊരു വലിയ താരത്തില്‍ നിന്ന് വളരെ ദുര്‍ബലമായ പ്രസ്താവനയാണിത്. ഇത്തരത്തിലാണ് ടീമിന്റെ ശരീരഭാഷയും നായകന്റെ ചിന്തയുമെങ്കില്‍ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാകും. കോഹ്‌ലിയുടെ വാക്കുകള്‍ എനിക്ക് വിചിത്രമായി തോന്നി. കോലി അത്തരമൊരു താരമല്ല. അയാളൊരു പോരാളിയാണ്. ധൈര്യമില്ലായിരുന്നു എന്ന് ഒരു നായകന്‍ പറയാന്‍ പാടില്ല. നിങ്ങള്‍ രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്നയാളാണ്. അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടും.

എനിക്ക് വാക്കുകളില്ല. ഏതുവരെ നമുക്ക് വിമര്‍ശിക്കാം. ഐപിഎല്‍ കളിച്ച അതിന് ശേഷം പരിശീലനം നടത്തിയ ടീം ഇത്തരം മോശം പ്രകടനങ്ങള്‍ നടത്തിയാല്‍ വിമര്‍ശനങ്ങളുണ്ടാകും. പ്രതീക്ഷിച്ച പ്രകടനമല്ല ടീമില്‍ നിന്നുണ്ടായത്. പോരാടി തോറ്റാല്‍ മനസിലാക്കാം. എന്നാല്‍ സന്തോഷം നല്‍കുന്ന ഒരു വ്യക്തിഗത മികവ് പോലും ന്യൂസിലന്‍ഡിനെതിരെ ഉണ്ടായില്ലഎന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button