KeralaKozhikodeLatest

നടി കോഴിക്കോട് ശാരദ അന്തരിച്ചു

“Manju”

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയായിരുന്നു അന്ത്യം. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിൽ.
1979ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സല്ലാപത്തിൽ മനോജ് കെ. ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം നടത്തി. സല്ലാപം, എന്ന് നിന്‍റെ മൊയ്തീന്‍, കുട്ടി സ്രാങ്ക്, ജോസേട്ടന്‍റെ ഹീറോ, ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു.

Related Articles

Back to top button