InternationalLatest

സ്ത്രീ സുരക്ഷയില്‍ യുഎഇ ഒന്നാം സ്ഥാനത്ത്

“Manju”

അബുദാബി ; സ്ത്രീ സുരക്ഷ സംബന്ധിച്ച്‌ ആഗോളതലത്തില്‍ യുഎഇ ഒന്നാം സ്ഥാനത്തെത്തി. യു..ഇയില്‍ സ്ത്രീകള്‍ക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍, സമാധാനം, സുരക്ഷതിത്വം എന്ന പ്രമേയത്തിലായിരുന്നു സര്‍വേ. രാത്രി കാലങ്ങളില്‍ യുഎഇയില്‍ തനിച്ചു യാത്ര ചെയ്യുന്നതില്‍ സുരക്ഷിതത്വം അനുഭവിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 98.5% വനിതകളും അഭിപ്രായപ്പെട്ടു.സിംഗപ്പൂര്‍ ആണ് വനിതാ സുരക്ഷയില്‍ രണ്ടാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനം ഖത്തറിനുണ്ട് .

Related Articles

Back to top button