InternationalLatest

ചൈനയില്‍ സ്ഥിതിഗതികള്‍ രൂക്ഷം

“Manju”

ഷാങ്ഹായ് : ചൈനയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യ വസ്തുക്കള്‍ ശേഖരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് പെട്ടന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറിവില കുതിച്ചുയരുകയും അവശ്യ വസ്തുക്കള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പലയിടങ്ങളിലും തീ വില കൊടുത്താണ് ജനങ്ങള്‍ അവശ്യ വസ്തുക്കളടക്കം വാങ്ങിക്കുന്നത് . ഈ പ്രതിസന്ധി ഘട്ടത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ശേഖരിക്കാനും സൂക്ഷിച്ചുവെയ്ക്കാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.നിലവില്‍ രാജ്യത്ത് മാസങ്ങള്‍ക്ക് മുന്‍പ് വരെ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന പച്ചക്കറികള്‍ ജനങ്ങള്‍ മൂന്നിരിട്ടി വില കൊടുത്താണ് വാങ്ങുന്നത്.

അതേസമയം സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായി രൂപരേഖയും സര്‍ക്കാര്‍ പുറത്തിറക്കി. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമെങ്കില്‍ എമര്‍ജന്‍സി ഡെലിവറി ശൃംഖല ശക്തിപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത വര്‍ഷം ഫെബ്രുവരി മാസക്കാലം വരുന്ന ചൈനീസ് ന്യൂ ഇയറായ ലൂണാര്‍ ന്യൂ ഇയറിന് മുന്നോടിയായി ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ തീവ്രമായി പരിശ്രമിക്കുന്നത്. ന്യൂ ഇയറിന് മുന്‍പ് പന്നിയിറച്ചിയുടേയും പച്ചക്കറികളുടേയും വിതരണവും ലഭ്യതയും സാധാരണ ഗതിയിലാക്കാനാണ് ശ്രമം. കഴിഞ്ഞ മാസം രാജ്യത്ത് ഉണ്ടായ അതിശക്തമായ മഴയും കാലാവസ്ഥ മാറ്റവുമാണ് ജനജീവിതത്തെ ഈ രീതിയില്‍ താറുമാറാക്കിയത്. കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതും തിരിച്ചടിയായി തീര്‍ന്നു.

 

Related Articles

Back to top button