InternationalLatest

ബ്രേക്കിന് പകരം ആക്സിലറേറ്ററില്‍ ചവിട്ടി ;ഭാര്യയ്ക്ക് ദാരുണാന്ത്യം

“Manju”

 

ശ്രീജ.എസ്

അജ്മാന്‍: പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂര്‍ സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി (45) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടിയതാണ് അപകടത്തിന് കാരണം.

ശനിയാഴ്ചയായിരുന്നു സംഭവം. അജ്മാനിലെ ഒരു ആശുപത്രി പാര്‍ക്കിങ്ങിലാണ് അപകടം . വാഹനത്തിനടിയിപ്പെട്ട ലിജി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട് .ലിജി കാറിന് മുന്നില്‍ നില്‍ക്കുകയായിരുന്നു, പാര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കി, വാഹനം അബദ്ധത്തില്‍ മുന്നോട്ട് കുതിച്ചപ്പോഴാണ് ലിജി കാറിനടിയില്‍പ്പെട്ടത് .

Related Articles

Back to top button