IndiaLatest

ആന്ധ്രയില്‍ പുതിയ13 ജില്ലകള്‍

“Manju”

ആന്ധ്രപ്രദേശില്‍ ഒറ്റയടിക്ക് 13 ജില്ലകള്‍ പ്രഖ്യാപിച്ച്‌ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും. നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇതിനാവശ്യമായ നടപടികളെല്ലാം വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്നിരിക്കുകയാണ്.

നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ജില്ലകളുടെ പോര്‍ട്ടലുകളും ഹാന്‍ഡ് ബുക്കുകളും അദ്ദേഹം തന്നെ നാളെ പ്രകാശനം ചെയ്യും. വാര്‍ഡുകളിലും ഗ്രാമങ്ങളിലും അക്ഷീണം പ്രവര്‍ത്തിച്ച വളണ്ടിയര്‍മാരെ ഏപ്രില്‍ ആറിന് മുഖ്യമന്ത്രി അഭിനന്ദിക്കും. ജില്ലകള്‍ പുനഃക്രമീകരിക്കാനായി നാലു ഉപസമിതികള്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ചിരുന്നു.

Related Articles

Back to top button