KeralaLatest

വീട്ടിലും രക്ഷയില്ല; ആനയ്ക്കും കടുവയ്ക്കും കരടിയ്ക്കും പിന്നാലെ ആക്രമണവുമായി മലയണ്ണാനും

“Manju”

പുല്‍പള്ളി: ആനയ്ക്കും കടുവയ്ക്കും പുലിക്കും പിന്നാലെ ആക്രമണവുമായി മലയണ്ണാനും. വീട്ടില്‍ പോലും ആളുകള്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണ്. വയനാട് പുല്‍പ്പള്ളിയില്‍ ജനവാസമുള്ള ഇരുളം മിച്ചഭൂമിക്കുന്നില്‍ മലയണ്ണാന്റെആക്രമണത്തില്‍ 3 പേര്‍ക്കു പരുക്കേറ്റു. വല്ലനാട്ട്‌സീമന്തിനി (60), പാലക്കാട്ടില്‍ ബി ന്ദു (40), പാടത്തുവളപ്പില്‍ വാസു (65) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരുടെ  മുഖവും കഴുത്തും മാന്തിക്കീറി. സീമന്തിനിയും ബിന്ദുവും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകുന്നേരം
സീമന്തിനിയുടെ വീട്ടില്‍ കയറിയാണ് മലയണ്ണാന്‍ ആക്രമിച്ചത്.  വീട്ടില്‍ ഭക്ഷണമുണ്ടാക്കുകയായിരുന്ന വീട്ടമ്മയുടെ തലയിലേക്ക് ചാടിയ മലയണ്ണാന്‍ അവരുടെ കഴുത്തിലും തലയിലും മാന്തി മുറിവേല്‍പിച്ചു. നിലവിളി കേട്ടെത്തിയ അയല്‍വാസി ബിന്ദുവാണ് ്അവരെ രക്ഷിച്ചത്. ഇതിനിടെ ബിന്ദുവിനെയും ആക്രമിച്ചു. വാസുവിനെ കഴിഞ്ഞ ദിവസമാണ് ആക്രമിച്ചത്. അതിനുമുന്‍പു പാറവിള ഗോപിയെയും ആക്രമിച്ചിരുന്നു.

രണ്ടാഴ്ച മുന്‍പാണ് ഈപ്രദേശത്ത് മലയണ്ണാനെത്തിയത്. ആളുകളെ കണ്ടാല്‍ മരത്തില്‍ നിന്നു ചാടിയിറങ്ങി ദേഹത്തേക്ക് ചാടിക്കയറി മാന്തിക്കീറും. പകല്‍ സമയത്തും ആളുകള്‍ വീട് അടച്ചാണ് അകത്തിരിക്കുന്നത്. കുട്ടികളും സ്ത്രീകളും വീടുകളുടെ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വനപാലകര്‍ എത്തിയിരുന്നു. ഇരുട്ടായതിനാല്‍ മലയണ്ണാനെ പിടികൂടാനായില്ല. മലയണ്ണാനെ ഉടന്‍ തന്നെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button