IndiaLatest

കേദാര്‍നാഥിലെ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

“Manju”

കേദാര്‍നാഥ്: കേദാര്‍നാഥിലെ ശങ്കരാചാര്യരുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. കൃഷ്ണശിലയില്‍ തീര്‍ത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. എല്ലാ കാലാവസ്ഥയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിര്‍മാണം. പ്രളയം വന്നാലും ഭൂമികുലുക്കമുണ്ടായാലും ബാധിക്കാത്ത തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൈസൂരുവിലാണ് പ്രതിമ നിര്‍മ്മിച്ചത്.

2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധി സ്ഥലം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതും പ്രധാനമന്ത്രി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ശങ്കരാചാര്യര്‍ സ്ഥാപിച്ച മറ്റ് നാല് മഠങ്ങളിലും പരിപാടികള്‍ നടക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഡെറാഡൂണ്‍ വഴി കേദാര്‍നാഥിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് ശേഷം 130 കോടിയുടെ വികസന പദ്ധതികളും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കേദാര്‍നാഥില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Articles

Back to top button