KeralaLatest

കോവിഡ് വാര്‍ഡ്തല നിരീക്ഷണ സമിതികള്‍, വഴിപാട് സമിതികൾ.

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ

 

ചെങ്ങന്നൂർ: സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വാര്‍ഡ് തലത്തില്‍ രൂപീകരിച്ച കോവിഡ് വാര്‍ഡ്തല നിരീക്ഷണ സമിതികള്‍ കടലാസില്‍ മാത്രം.

പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ പത്തോളം പേരെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച നിരീക്ഷണ സമിതികളാണ് പലയിടത്തും വഴിപാട് സമിതികളായി മാറിയത്.

ഇന്നലെ (വ്യാഴാഴ്ച) പാണ്ടനാട് പഞ്ചായത്തില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ചെങ്ങന്നൂര്‍ നഗരത്തില്‍ എത്തി നടത്തിയ സാമൂഹിക ഇടപെടലുകള്‍ കൂടുതല്‍ ജനങ്ങളെ ആശങ്കയിലാക്കി.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നോക്കേണ്ട ചുമതല ഈ വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ക്കാണ് സര്‍ക്കാര്‍ നൽകിയിരിക്കുന്നത്. എന്നാല്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ പുറത്ത് പോയാല്‍ ഈ സമിതി അറിയാറേയില്ല എന്ന് പാണ്ടനാട് സംഭവം വ്യക്തമാക്കുന്നു.

ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലുള്ളവരെ നിരന്തരം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുമെങ്കിലും ഇവര്‍ പുറത്തിറങ്ങി സാമൂഹിക വ്യാപനം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് സ്വന്തം നാട്ടില്‍ തന്നെയുള്ള നിരീക്ഷണ സമിതികളാണ്.

ഒരിക്കലും സ്രവ പരിശോധനയ്ക്ക് നിരീക്ഷണത്തില്‍ ഉള്ള ആളെ ആരോഗ്യ വകുപ്പ് തനിച്ച് വാഹനത്തില്‍ പോകാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല. അത് ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശ പ്രകാരം തന്നെയായിരിക്കും  നടത്തുക.

എന്നാല്‍ ചെങ്ങന്നൂരിൽ സംഭവിച്ചത് മറിച്ചാണ് എന്ന് മനസിലാക്കുന്നു. ഇതെല്ലാം വഴിപാട് സമിതിയായി വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ചില സമിതികളാണ് എന്നതില്‍ സംശയമില്ല. ഈ സമിതികള്‍ പലപ്പോഴും മറ്റ് സമിതികളെ പോലെ കടലാസില്‍ മാതമാണ് കാണുന്നത്.

ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമ്പോള്‍ വാര്‍ഡ് തലത്തില്‍ നിരീക്ഷണ സമിതികള്‍ ഉണ്ടോ എന്നെങ്കിലും ജില്ലാ ഭരണനേതൃത്വം ഒന്ന് ഇനിയെങ്കിലും അന്വേഷിക്കണം. അടിയന്തിരമായി വാർഡ് സമിതി അംഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ജനങ്ങൾ അറിയണം.

ഇത് സംബന്ധിച്ച് പൊതുപ്രവർത്തകനായ ഫിലിപ്പ് ജോൺ പുന്നാട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി.

Related Articles

Back to top button