KeralaLatest

മാനന്തവാടിയില്‍ രണ്ട് വിവിധഭാഷാ തൊഴിലാളികള്‍ വാഹനമിടിച്ച് മരിച്ചു

“Manju”

വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിവിധഭാഷാ തൊഴിലാളികള്‍ മരിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗ പ്രസാദ്, തുളസി റാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തെറിച്ച്‌ പുഴയില്‍ വീണ തുളസീറാമിന്റെ മൃതദേഹം ഫയര്‍ഫോഴ്സ് എത്തിയാണ് കണ്ടെടുത്തത്. വയനാട് മെഡിക്കല്‍ കോളിജില്‍ വെച്ച്‌ ദുര്‍ഗ പ്രസാദും മരിക്കുകയായിരുന്നു.
തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. ടോബിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button