IndiaLatest

വായുമലിനീകരണം; ദില്ലിയില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു

“Manju”

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്.
മലിനീകരണം രൂക്ഷമായതോടെ ദില്ലിയിലെ 50 ശതമാനം കൗമാരക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്ന് ഐ സി എസ് ചെയര്‍മാന്‍ അരവിന്ദ് കുമാര്‍ വ്യക്തമാക്കി.
അതേസമയം, ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിലെ ഗുണ നിലവാര സൂചിക ഗുരുതരമായാണ് തുടരുന്നത്.ദില്ലിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാന്‍ ദില്ലി സര്‍ക്കാര്‍ 114 ടാങ്കറുകളില്‍ ജലം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തി രണ്ടാം ദിവസത്തിലേക്ക് കടന്നു.
നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button