IdukkiLatest

ഇടുക്കി ജില്ലയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കണം; കര്‍ഷകരുടെ പ്രക്ഷോഭം

“Manju”

കട്ടപ്പന/കുമളി: ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സ്‌ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട്‌ താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാടിന്‌ നഷ്‌ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍ മുല്ലയ്‌ച്ചറല്‍ കര്‍ഷക സംഘം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ ആന്‍ഡ്‌ ഡ്രിങ്കിങ്‌ വാട്ടര്‍ കണ്‍സര്‍വേഷന്‍ അസോസിയേഷന്‍, മുല്ലപ്പെരിയാര്‍ അഗ്രികള്‍ച്ചറല്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്‌ ഗൂഡല്ലൂര്‍ പുതിയ ബസ്‌ സ്‌റ്റാന്‍ഡിനു സമീപം പോലീസ്‌ തടഞ്ഞു.
മുല്ലൈത്തീവ്‌ അഗ്രികള്‍ച്ചറല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കോടിയരശന്‍, മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ ആന്‍ഡ്‌ ഡ്രിങ്ക്‌ വാട്ടര്‍ കണ്‍സര്‍വേഷന്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ.സതീഷ്‌ കുമാര്‍ തുടങ്ങി നിരവധി കര്‍ഷകര്‍ പങ്കെടുത്തു.

Related Articles

Back to top button