InternationalLatest

ഡോള്‍ഫിനുകളുടെ പ്രകടനങ്ങള്‍ ; ടിക്കറ്റ് വില്‍പ്പന അവസാനിപ്പിച്ച്‌ കമ്പനി

“Manju”

ലണ്ടന്‍: കടല്‍ജീവികളുടെ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ടിക്കറ്റ് വില്‍പന യാത്രാ കമ്പനിയായ എക്‌സ്പീഡിയ നിര്‍ത്തിവച്ചു. തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും വിസ്‌മയ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിനോദ പരിപാടികള്‍ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്ന്‌ കമ്പനി അറിയിച്ചു.

കടല്‍ ജീവികളുടെ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭാര്യയായ ക്യാരി ജോണ്‍സണ്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെത്തിയത്.
യുഎസ് ആസ്ഥാനമായി യാത്രകളും മറ്റ് ടൂര്‍ പാക്കേജുകളും നല്‍കുന്ന കമ്പനിയാണ് എക്‌സ്പീഡിയ ഗ്രൂപ്പ്. ‘അടുത്തിടെ ഞങ്ങളുടെ മൃഗസംരക്ഷണ നയം പുനഃക്രമീകരിച്ചു. ഡോള്‍ഫിനുകളോ മറ്റുള്ള മൃഗങ്ങളുടെയോ പ്രകടനങ്ങള്‍ ഇനി മുതല്‍ ഞങ്ങളുടെ നേത്യത്വത്തിലുള്ള ടൂര്‍ പ്രോഗ്രാമുകളിലുണ്ടാവുകയില്ല,’ കമ്പനി ട്വീറ്റ് ചെയ്തു.

ഡോള്‍ഫിനുകളെ വിനോദ ഉപാധികള്‍ക്കായി ഉപയോഗിച്ചുള്ള പരിപാടികളെ നിരവധി യാത്രാ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 3000 ലേറെ ഡോള്‍ഫിനുകളെ ഇത്തരത്തില്‍ വിനോദത്തിന് ലോകമെമ്പാടും ഉപയോഗിക്കുന്നതായാണ് വിവരം .

Related Articles

Back to top button