IndiaKeralaLatestThiruvananthapuram

പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായ് സുശാന്തിന്റെ സഹോദരി; സഹോദരന്റെ മരണത്തില്‍ അന്വേഷണം കൃത്യദിശയിലെന്ന് ഉറപ്പാക്കണം

“Manju”

സിന്ധുമോള്‍ ആര്‍

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥനയുമായി സഹോദരി ശ്വേത സിംഗ് കീര്‍ത്തി. അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് സഹോദരി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അമേരിക്കയില്‍ താമസിക്കുന്ന ശ്വേത സിംഗ് കീര്‍ത്തി ട്വിറ്ററിലൂടെയാണ് തന്റെ സഹോദരന്‍ സുശാന്തിന്റെ മരണം സംബന്ധിച്ച ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രധാനമന്ത്രി കാര്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം. തന്റെ സഹോദരന് ഗോഡ്ഫാദര്‍ ഇല്ലായിരുന്നു. സാധാരണ കുടുംബത്തിലെ അംഗമാണ്. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി ട്വീറ്റ് ചെയ്തു.

Related Articles

Back to top button