KannurKeralaLatest

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം വ്യാപാരികളെ പൊറുതിമുട്ടിക്കുന്നു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ക​ണ്ണൂ​ര്‍ : സംമ്പര്‍ക്കത്തിലൂടെ കണ്ണൂര്‍ സ്വദേശിയായ 14 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം ശക്തമാക്കുന്നു.

കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കും ഹാജി റോഡിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് വ്യാജ പ്രചാരണം നടക്കുന്നത്. കൊ വിഡ് ബാധിച്ച 14 വയസുകാരന്‍ ഒരു വന്‍കിട സ്ഥാപനത്തിന്റെ ഉടമയുടെ ബന്ധുവാണെന്നും ഇടയ്ക്കിടെ കടയില്‍ വരാറുണ്ടെന്നും ഇപ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ ക്വാറന്റിനില്‍ പോയിരിക്കുകയുമാണെന്നാണ് പ്രചാരണം.എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഉടമ രംഗത്തു വന്നിട്ടുണ്ട്.

രോഗബാധിതനായ കൗമാരക്കാരന്‍ ഉടമയുടെ ബന്ധുവല്ലെന്നും കടയില്‍ വന്നിട്ടില്ലെന്നും ജീവനക്കാര്‍ ക്വാറന്റീനില്‍ പോയിട്ടുമില്ലെന്നാണ് മാനേജ്മന്റിന്റെ വിശദീകരണം. ഇതു സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button