Latest

ഐസ്ക്രീം പ്രേമികള്‍ അറിയാന്‍

“Manju”

ഐസ്ക്രീം ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല. മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചിലര്‍ക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാവില്ല. എന്നാല്‍, ഐസ്ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഉച്ച സമയങ്ങളില്‍ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയര്‍ത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്. കാരണം വിയര്‍ത്തുകുളിച്ചിരിക്കുമ്പോള്‍ തണുത്തത് എന്ത് കഴിച്ചാലും ഉള്ളില്‍ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്.
ഐസ്ക്രീമില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണര്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഹെല്‍ത്തിലെ വിദ​ഗ്ധര്‍ പറയുന്നു. ഐസ്ക്രീം കഴിച്ച ഉടന്‍ വെയിൽ കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളില്‍ ഐസ്ക്രീം ഒഴിവാക്കുക.

Related Articles

Back to top button