IndiaLatest

വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ ന്യൂനമര്‍ദ്ദത്തിന് ശക്തി കുറഞ്ഞതിന് പിന്നാലെ അടുത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എട്ടോളം ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വൈഗ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മധുരയിലും ജനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ 69 അടിയാണ് ഡാമിലെ ജലനിരപ്പ്. 71 അടിയാണ് പരമാവധി ജലനിരപ്പ്. അണക്കെട്ടില്‍ നിന്നും ഷട്ടറുകള്‍ വഴി പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. റാണിപ്പേട്ട് ജില്ലയിലെ കല്ലാര്‍ നദി, തിരുവള്ളുവര്‍ ജില്ലയിലെ അരണിയാര്‍ നദി എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ ടി-നഗറില്‍ കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന് ശക്തി കുറഞ്ഞതോടെയാണ് ചെന്നൈയില്‍ മഴയ്‌ക്ക് ശമനമായത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ചെന്നൈയിലും പുതുച്ചേരിയിലുമെല്ലാം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോയമ്പത്തൂരിലെ സ്‌കൂളുകളെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍, റായല്‍സീമ, കര്‍ണാടകയുടെ തെക്കന്‍ തീരങ്ങള്‍, കേരളം എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button