KeralaLatestThiruvananthapuram

കൊവിഡ് 19: സര്‍വീസ്, കുടുംബ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് കാലാവധി നീട്ടി

“Manju”

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ ഉത്തരവനുസരിച്ച്‌ പെന്‍ഷണര്‍ എന്നാണോ മസ്റ്ററിംഗ് ചെയ്യുന്നത്, ആ തിയ്യതി മുതല്‍ ഒരു വര്‍ഷത്തേക്ക് മസ്റ്ററിംഗ് വാലിഡിറ്റി നീട്ടി നല്‍കും. പെന്‍ഷണര്‍ക്ക് മസ്റ്ററിംഗ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സൗകര്യപ്രദമായ സമയത്ത് അടുത്ത മസ്റ്ററിംഗ് നടത്താന്‍ അനുവദിക്കും. ആ തിയ്യതി മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വീണ്ടും മസ്റ്ററിംഗിന് വാലിഡിറ്റി ഉണ്ടാവും.
പോസ്റ്റിന്‍ഫോ(‘Postinfo’ ) ആപ്പ് സംവിധാനം വഴി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്ററിംഗിനായി പരിഗണിക്കും. പെന്‍ഷണറുടെ വസതിയില്‍ വന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മസ്റ്ററിംഗ് നടത്തുന്നതിനുള്ള സാവകാശം ഉപയോഗപ്പെടുത്തി ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് 2022 ഫെബ്രുവരി ഒന്നു മുതല്‍ സര്‍വീസ് പെന്‍ഷനും കുടുംബപെന്‍ഷനും അനുവദിക്കില്ലെന്നും ധനകാര്യ വകുപ്പ് അറിച്ചു.

Related Articles

Back to top button