IndiaKeralaLatest

ജെഫ് ബെസോസ് ആമസോണ്‍ സി ഇ ഒ സ്ഥാനമൊഴിയും

“Manju”

വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി ഇ ഒ സ്ഥാനമൊഴിയും. ആമസോണ്‍ വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സി ഇ ഒ. 2021 അവസാനത്തോടെയായിരിക്കും സ്ഥാനമാറ്റം നടക്കുക. അതിനുശേഷം എക്‌സിക്യുട്ടീവ് ചെയര്‍മാനായിട്ടായിരിക്കും ബെസോസ് പ്രവര്‍ത്തിക്കുക.

27 വര്‍ഷം മുന്‍പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും, വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്തതിന് പിന്നാലെയാണ് സി ഇ ഒ സ്ഥാനമൊഴിയുന്ന കാര്യം ബെസോസ് അറിയിച്ചത്.

Related Articles

Back to top button