LatestThiruvananthapuram

സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാലാ പരീക്ഷകളും മാറ്റി. മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, സാങ്കേതിക സര്‍വകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് അവധി. സം​സ്ഥാ​ന​ത്ത് പലയിടങ്ങളിലും മഴയ്ക്ക് ശമനമില്ല. തി​ങ്ക​ളാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം,പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം,വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.

Related Articles

Back to top button