IndiaLatest

വിമാനയാത്രാക്കൂലി 30 ശതമാനം വര്‍ധിപ്പിച്ചു

“Manju”

ന്യൂഡല്‍ഹി: ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിമാനയാത്രാക്കൂലി വര്‍ധിപ്പിച്ചു. ശരാശരി മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 5,600ഓളം രൂപയുടെ വര്‍ധനയുണ്ടാവുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

180-210 മിനിറ്റ് ആകാശയാത്രയില്‍ 18,600 രൂപയായിരുന്നത് മുപ്പത് ശതമാനം വര്‍ധിപ്പിച്ച്‌ 24,200 രൂപയായി മാറി. ചെറിയ യാത്രയില്‍ മിനിമം നിരക്കില്‍ 10 ശതമാനമാണ് വര്‍ധന. അത് ഏകദേശം 200 രൂപയോളം വരും”- വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ധന വിലയ്ക്കനുസരിച്ച്‌ നിശ്ചിത ഇടവേളകളില്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. മാര്‍ച്ച്‌ 31 വരെയുള്ള വര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര യാത്രയില്‍ കുറഞ്ഞത് 2,200 രൂപയും കൂടിയത് 7800 രൂപയുമാണ് വര്‍ധന. നേരത്തെ ഇത് 2,000രൂപയും 6,000 രൂപയുമായിരുന്നു. ഉയര്‍ന്ന ക്ലാസ്സില്‍ കുറഞ്ഞത് 7,200 രൂപയുടെയും കൂടിയത് 24,200 രൂപയുടെയും വര്‍ധനയുണ്ടായിട്ടുണ്ട്. നേരത്തെ അത് 6,500രൂപയും 18,600 രൂപയുമായിരുന്നു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊവിഡ് സാഹചര്യം പരിഗണിച്ച്‌ വിമാനനിരക്കില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത്.

Related Articles

Back to top button