InternationalLatest

എലിസബത്ത് രാജ്ഞി രോഗക്കിടക്കയിലേക്ക്

“Manju”

ലണ്ടന്‍: പ്രായാധിക്യത്തിലും രാജ്യത്തെ എല്ലാ പ്രധാന ചടങ്ങുകളിലും നിറഞ്ഞു നിന്ന എലിസബത്ത് രാജ്ഞി രോഗക്കിടക്കയിലേക്ക്. രാജ്ഞിയുടെ മിക്ക പൊതുപരിപാടികളും റദ്ദാവുകയാണ്. ആരോഗ്യ പ്രശ്നങ്ങളാല്‍ ഇന്നലെ നടന്ന റിമമ്പറന്‍സ് ഡേയിലും രാജ്ഞി പങ്കെടുത്തില്ല. രാജ്ഞിയുടെ ആരോഗ്യ നിലയില്‍ എങ്ങും ആശങ്ക ഉണര്‍ന്നു. അതേസമയം രാജ്ഞി സുഖമായി ഇരിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

റിമമ്പറന്‍സ് ഡേ സെറിമണിയില്‍ പങ്കെടുക്കണമെന്ന് രാജ്ഞിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനാരോഗ്യം മൂലം റദ്ദാക്കുക ആയിരുന്നെന്ന് ബക്കിങ് ഹാം പാലസ് വ്യക്തമാക്കി. അതേസമയം ലണ്ടന്‍ സെറിമണിയില്‍ രാജ്ഞി പങ്കെടുക്കുമെന്നും കൊട്ടാരം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലത്തെ റിമമ്പറന്‍സ് ഡേ സെറിമണിയില്‍ രാജ്ഞി പങ്കെടുക്കുമെന്ന് തന്നെയാണ് അറിയിച്ചത്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പ് രാജ്ഞി ക്ഷീണിതയാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ആവില്ലെന്നും അറിയിക്കുക ആയിരുന്നു. അടുത്തിടെ ആശുപത്രിയിലായതുമായി ഈ പരിപാടി റദ്ദ് ചെയ്തതിന് ബന്ധമില്ലെന്നും വ്യക്തമാക്കി.

അതേസയമം വിന്‍സറിലെ കൊട്ടാരത്തിലിരുന്ന് രാജ്ഞി പരിപാടി വീക്ഷിക്കുമെന്നും അധികൃതര്‍ വിവരിച്ചു. അതേസമയം ഡച്ചസ് ഓഫ് കോണ്‍വാള്‍, ദ ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ദി, ഏള്‍ ആന്‍ഡ് കൗണ്ടസ് ഓഫ് വെസക്സ് തുടങ്ങിയവര്‍ റിമമ്പറന്‍സ് ഡേ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം രാജ്ഞി പങ്കെടുക്കാത്തത് ചടങ്ങിലെത്തിയ പലരേയും നിരാശപ്പെടുത്തി. രാജ്ഞി സുഖമായി ഇരിക്കുന്നതായും താന്‍ രാജ്ഞിയടൊപ്പം പല വേദികളും പങ്കിട്ടിരുന്നെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
റിമമ്പറന്‍സ് ഡേ പരിപാടിക്ക് പുറമേ രാജ്ഞി മറ്റനേകം പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൂന്നാഴ്ചത്തെ പരിപാടികളെല്ലാം തന്നെ റദ്ദ് ചെയ്തതായാണ് വിവരം. വലിയ പരിപാടികളില്‍ പങ്കെടുക്കാവുന്ന അവസ്ഥയിലല്ലാ രാജ്ഞി എന്നാണ് സൂചന. രണ്ടാം ലോക മഹായുദ്ധക്കാലത്ത് കൗമാരക്കാരിയായിരുന്ന രാജ്ഞി സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ ഓക്സിലറി ടെറിട്ടോറിയല്‍ സര്‍വീസില്‍ ജൂനിയര്‍ കമാന്‍ഡറായി മാറി. അതുകൊണ്ട് തന്നെ റിമമ്ബറന്‍സ് ഡേയില്‍ രാജ്ഞിയുടെ അഭാവം മറ്റുള്ളവരില്‍ സങ്കടം ഉളവാക്കുന്നതായിരുന്നു.

Related Articles

Back to top button