InternationalLatest

മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്

“Manju”

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ ഒന്നാം സ്ഥാനത്ത് ഇരിക്കല്‍ ആകെ നീണ്ടു നിന്നത് രണ്ട് മണിക്കൂര്‍ മാത്രം.അതിനകം തന്നെ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ബേര്‍ണ്‍ലിയെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി അനായസമായി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി. എവേ മത്സരത്തില്‍ അഞ്ചാം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുത്തു. സ്റ്റെര്‍ലിങിന്റെ പാസില്‍ നിന്ന് ഒരു ഫസ്റ്റ് ടച്ച്‌ ഫിനിഷിലൂടെ ഡിബ്രുയിന്‍ ആണ് ലീഡ് നല്‍കിയത്.

25ആം മിനുട്ടില്‍ രണ്ടാം ഗോള്‍ വന്നതും സ്റ്റെര്‍ലിംഗിന്റെ പാസില്‍ നിന്ന് തന്നെ. വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് ഗുണ്ടോഗന്‍ വലയില്‍ എത്തിച്ചു. ഇതിനു ശേഷം സമാധാനത്തില്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി സമ്മര്‍ദ്ദം ഇല്ലാതെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ സിറ്റി 73 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു. ലിവര്‍പൂള്‍ 72 പോയിന്റുമായു രണ്ടാമതും നില്‍ക്കുന്നു‌

Related Articles

Back to top button