InternationalLatest

വിമാനയാത്രയില്‍ വളര്‍ത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം

“Manju”

അബുദാബി: വിമാന യാത്രയില്‍ ഇനി വളര്‍ത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇത്തിഹാദ് എയര്‍വെയ്‌സാണ് ഇതിന് അനുമതി നല്‍കിയത്. വളര്‍ത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈര്‍ഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്കെന്ന് അധികൃതര്‍ അറിയിച്ചു.

ചെക്ക് ഇന്‍ സമയത്തു മൃഗങ്ങളുടെ രേഖകള്‍ ഹാജരാക്കണം. 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് ഒരു വളര്‍ത്തുമൃഗത്തിന് ശരാശരി 550 ദിര്‍ഹം (11132 രൂപ), 6 മണിക്കൂറില്‍ കൂടുതലുള്ള യാത്രയ്ക്ക് 920 ദിര്‍ഹം (18621 രൂപ) എന്നിങ്ങനെയാണ് ശരാശരി നിരക്ക്. 2 അംഗ കുടുംബത്തിന് 2 വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടാനാണ് അനുമതിയുള്ളത്.
മൃഗത്തിന്റെ മൈക്രോചിപ്പ് നമ്പര്‍, സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്-ടു-ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടെ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ബുക്ക് ചെയ്യണമെന്നാണ് ഇത്തിഹാദ് എയര്‍വെയ്‌സ് നല്‍കുന്ന നിര്‍ദ്ദേശം.

Related Articles

Back to top button