വെഞ്ഞാറമൂട് : ബൈക്ക് ബസിനു പിന്നിൽ ഇടിച്ചു കയറി യുവാക്കൾക്ക് ഗുരുതര പരിക്ക്.ചെമ്പൂര് കുളത്തുംകര വി വി ഭവനിൽ വിജിത്ത് (28), ചെമ്പൂര് കാർത്തികയിൽ വിശാഖ് എൻ നായർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ എം സി റോഡിൽ കീഴായ്ക്കോണത്ത് വെച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിനു പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് പൂർണമായും. ബസിനുള്ളിൽ കയറിയ അവസ്ഥയിലായിരുന്നു.ഗുരുതരമായി പറിക്കേറ്റ ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു
Related Articles
Check Also
Close
-
സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍December 1, 2020 11:03 AM