Latest

ജമ്മുകശ്മീരിലെ വികസനം ത്വരിത ഗതിയിൽ

“Manju”

രജോറി: ജമ്മുകശ്മീരിലെ ജനജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന തെളിവുകളുമായി വ്യവസായ വകുപ്പും ഭരണകൂടവും. ജമ്മുകശ്മീരിലെ യുവാക്കൾ സധൈര്യം സംരംഭകരും ചെറുകിട വ്യവസായികളുമായി മാറുന്ന സന്തോഷമാണ് വകുപ്പ് അധികൃതർ പങ്കുവെച്ചത്.

മേഖലയിലെ വികസനം ത്വരിത ഗതിയിലാണ്. ഭീകരതയെ ഇന്ന് ആരും ഭയക്കുന്നില്ല. സർക്കാർ സംവിധാനങ്ങൾ സഹായിക്കാനുണ്ടെന്ന ആത്മവിശ്വാസമാണ് എല്ലാ യുവതി യുവാക്കൾക്കുമുള്ളത്. ഉദാഹരണമായി കശ്മീർ മേഖലയിൽ കർഷകരുമായി ചേർന്ന് സണ്ണി റയ്‌ന എന്ന യുവാവ് ആരംഭിച്ച ധാന്യം വൻതോതിൽ പൊടിക്കുന്ന മില്ലും അധികൃതർ ചൂണ്ടിക്കാട്ടുന്നു. രജോറിയിൽ സണ്ണി ആരംഭിച്ച മില്ലുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതേയും അതിലൂടെ 60 പേർക്ക് തൊഴിൽ നൽകുന്നതിലും വിജയിച്ചു.

നാലു വർഷം മുമ്പ് ചെറിയ തോതിൽ ആരംഭിച്ച മില്ല് നിലവിൽ സർക്കാർ സഹായത്തോടെ വിപുലീകരിച്ചെന്നും കശ്മീരിലെ വിവിധമേഖലയിലേക്ക് ആട്ടയും മറ്റ് പൊടിച്ച ധാന്യങ്ങളും എത്തിക്കുന്നതായി വ്യവസായ വകുപ്പ് അറിയിച്ചു.

Related Articles

Back to top button