Latest

കൊവിഡ് വൈറസിന് 2 വയസ്

“Manju”

കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വര്‍ഷം പിന്നിടുകയാണ്.2019 നവംബര്‍ 17ന് ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്.കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം പിന്നീട് വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി കൊവിഡ് മാറി.ആഗോള രാജ്യങ്ങള്‍ ഇന്നേവരെ കാണാത്ത പ്രതിസന്ധിയുടെ കാലം കൂടിയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍.

കൊവിഡിനെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ രാജ്യങ്ങളുടെ സാമ്ബത്തിക നില തകര്‍ന്നു.വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷന്റെ കണക്കുപ്രകാരം കൊവിഡ് മഹാമാരിയില്‍ ഇതുവരെ പൊലിഞ്ഞത് 5104 899 പേരുടെ ജീവനുകളാണ്. ആദ്യ ഘട്ടങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വന്ന വാര്‍ത്തകള്‍ ഓരോന്നും പൊള്ളുന്ന ഓര്‍മകളാണ്. ഉറ്റവരുടെ ജീവന്‍ രക്ഷിക്കുവാന്‍ ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് ഓടുന്നവര്‍, മരുന്നിനും ഭക്ഷണത്തിനുമായി കേണപേക്ഷിക്കുന്നവര്‍ ഇങ്ങനെ നീളുന്നു.

ഇന്ത്യയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് തൃശൂരിലാണ്. വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയിലാണ് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ആ സമയത്ത് ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളു. പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി.

എന്നാല്‍ ആ ഘട്ടത്തില്‍ മറ്റുള്ളവരിലേക്ക് രോഗം പടരാതെ നോക്കാന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ശ്രമിച്ചിരുന്നു.മാര്‍ച്ച്‌ എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്ബോള്‍ കൊവിഡിന്റെ പിടിയില്‍ ഇന്ത്യയും കുടുങ്ങിയെന്ന് ഉറപ്പിച്ചു. പിന്നീട് ഓരോ ചുവടുവെയ്പ്പും പ്രതിരോധപ്രവര്‍ത്തനങ്ങളുടേതായിരുന്നു. സൂക്ഷമവും കാര്യക്ഷമവുമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കേരള ജനത കടന്നുപോയത്.പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ആദ്യ ഘട്ടത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചു.

Related Articles

Back to top button