LatestThiruvananthapuram

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിനു മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പൊളിക്കേണ്ട കെട്ടിടങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍-കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് സാമൂഹ്യആഘാത പഠനത്തില്‍ കണ്ടെത്തേണ്ടത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിരടയാള കല്ലിടുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വൈകാതെ തുടങ്ങും. സ്‌പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചു. കണ്ണൂരിലാണ് ഏ​റ്റവും കുടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. പതിനൊന്ന് ജില്ലകളിലൂടെയാണ് പാത കടന്നുപോവുന്നത്.

റെയില്‍ കടന്നുപോവുന്ന വില്ലേജുകള്‍
തിരുവനന്തപുരം
ആ​റ്റിങ്ങല്‍, അഴൂര്‍, കരവാരം, കീഴാ​റ്റിങ്ങല്‍, കുണ്ടല്ലൂര്‍, ആ​റ്റിപ്ര, കടകംപള്ളി, കഠിനംകുളം, കഴക്കൂട്ടം, പള്ളിപ്പുറം, വെയിലൂര്‍, മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍.
കൊല്ലം
ആദിച്ചനല്ലൂര്‍, ചിറക്കര, ഇളമ്പല്ലൂര്‍, കല്ലുവാതുക്കല്‍, കൊ​റ്റന്‍കര, മീനാട്, മുളവന, പാരിപ്പള്ളി, തഴുത്തല
തൃക്കോവില്‍വട്ടം, വടക്കേവിള, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട.
പത്തനംതിട്ട
കടമ്പനാട്, പള്ളിക്കല്‍, പന്തളം, ആറന്മുള, കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂര്‍, കവിയൂര്‍, കോയിപ്രം.
ആലപ്പുഴ
മുളക്കുഴ, വെണ്‍മണി, നൂറനാട്, പാലമേല്‍,
കോട്ടയം
മടപ്പള്ളി, തോട്ടക്കാട്, വാകത്താനം, ഏ​റ്റുമാനൂര്‍, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂര്,‍ പെരുമ്പൈക്കാട്, പുതുപ്പള്ളി, വിജയപുരം, കാണക്കാരി, കുറുവിലങ്ങാട്, കടുത്തുരുത്തി, മൂലക്കുളം, നീഴൂര്‍.‍
എറണാകുളം
ആലുവ ഈസ്​റ്റ്, അങ്കമാലി, ചെങ്ങമനാട്, ചൊവ്വര, കീഴ്മാട്, നെടുമ്പാശേരി, പാറക്കടവ്, കാക്കനാട്, കുരീക്കാട്, തിരുവാങ്കുളം, കിഴക്കമ്പലം, കുന്നത്തുനാട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍, മനീട്, പിറവം.
തൃശൂര്‍
ആലത്തൂര്‍, ആളൂര്‍, അന്നല്ലൂര്‍, കടുകു​റ്റി,ക ല്ലേ​റ്റുംകര, കല്ലുര്‍ തെക്കുമ്മുറി, താഴെക്കാട്, ചെമ്മന്‍തിട്ട, ചിറനെല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കുളം, ആനന്ദപുരം, കടുപ്പശ്ശേരി, മാടായിക്കോണം, മുരിയാട്, പൊറത്തിശ്ശേരി, അഞ്ഞൂര്‍, അവണൂര്‍, ചേര്‍പ്പ്, ചെവ്വൂര്‍, ചൂലിശ്ശേരി, കൈപ്പറമ്പ്, കണിമംഗലം, കൂര്‍ക്കഞ്ചേരി, കു​റ്റൂര്‍, ഊരകം, പല്ലിശ്ശേരി, പേരമംഗലം, പൂങ്കുന്നം, തൃശൂര്‍, വെങ്ങിണിശ്ശേരി, വിയ്യൂര്‍.
മലപ്പുറം                                                                                                                                                       ആലങ്കോട്, കാലടി, തവനൂര്‍, വട്ടംകുളം, അരിയല്ലൂര്‍, നെടുവ, വള്ളിക്കുന്ന്, നിറമരുതൂര്‍, പരിയാപുരം, താനാളൂര്‍ താനൂര്‍, തലക്കാ, തിരുനാവായ, തിരൂര്‍, തൃക്കണ്ടിയൂര്‍.
കോഴിക്കോട്
ബേപ്പൂര്‍, കരുവന്‍തിരുത്തി, കസബനഗരം, പന്നിയങ്കര, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഇരിങ്ങല്‍
മൂടാടി, പന്തലായിനി, പയ്യോളി, തിക്കോടി, വിയ്യൂര്‍, അഴിയൂര്‍, ചോറോട്, നടക്കുതാഴ, ഒഞ്ചിയം, വടകര.
കണ്ണൂര്‍
ചേലോറ, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, ധര്‍മ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാടി.
കാസര്‍കോട്
അജാനൂര്‍, ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മണിയാട്ട്, നീലേശ്വരം., പള്ളിക്കര, പേരോല്‍, പീലിക്കോട്, തൃക്കരിപ്പൂര്‍ നോര്‍ത്ത്, തൃക്കരിപ്പൂര്‍ സൗത്ത്, ഉദിനൂര്‍, ഉദുമ, കളനാട്, കുഡ്ലു തളങ്കര.

Related Articles

Back to top button