LatestThiruvananthapuram

കാര്‍ഷിക വിപ്ലവം പദ്ധതി ഉദ്‌ഘാടനം സുരേഷ് ഗോപി

“Manju”

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള കൃഷി, ഭക്ഷ്യ സംസ്കരണം, ചെറുകിട-ഇടത്തരം വ്യവസായം. ഗ്രാമ വികസനം , നൈപുണ്യവികസനം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളുമായി ജനങ്ങള്‍ക്ക് പ്രയോജനമായി തിരുവനന്തപുരത്ത് വെള്ളായണി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് കമ്പനി ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം സുരേഷ് ഗോപി എംപി നിര്‍വഹിക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷ് അറിയിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
അനുഗ്രഹിക്കുക..
പിന്‍തുണക്കുക…
വെള്ളായണി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് കമ്പനി ആരംഭിച്ചു…നേമം ബ്ലോക്കിലെ ഔദ്യോഗിക FPC..
രാജ്യത്ത് കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയില്‍ ഞാനും എന്റെ നാടും ഭാഗഭാക്കാക്കുന്നു.
ജൂണ്‍ 29 ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നിലവില്‍ 350 ലേറെ ഓഹരി ഉടമകളുമായി മുന്നോട്ട് പോകുന്നു. ഡി ആര്‍ പി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള കൃഷി, ഭക്ഷ്യ സംസ്കരണം, ചെറുകിട-ഇടത്തരം വ്യവസായം. ഗ്രാമ വികസനം, നൈപുണ്യവികസനം. തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളുമായി ജനങ്ങളോടൊപ്പം,, വെള്ളായണി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലോഗോ പ്രകാശനം, വെള്ളായണി കിരീടം കായല്‍ക്കരയില്‍ സെപ്തംബര്‍ 23 ന് 10.30 ന് ശ്രീ. സുരേഷ് ഗോപി എം പി.
സഹകരിക്കുക. വിജയിപ്പിക്കുക.

 

Related Articles

Back to top button