IndiaLatest

ഐപിഎല്‍ ലേലത്തിന്റെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടു

“Manju”

Image result for ഐപിഎല്‍ ലേലത്തിന്റെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടു

ശ്രീജ.എസ്

ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച്‌ ബിസിസിഐ. മൊത്തം 1114 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഇതില്‍ നിന്ന് 292 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്‌. 8 ഐപിഎല്‍ ഫ്രാഞ്ചൈസികളും നല്‍കിയ ഷോര്‍ട്ട് ലിസ്റ്റ് പരിഗണിച്ചാണ് ലേലത്തിനുള്ള അന്തിമ പട്ടിക ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില 2 കോടി രൂപയാണ്. രണ്ട് ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ ‌മൊത്തം 10 പേരാണ് ഈ ലിസ്റ്റിലുള്ളത്. ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ് എന്നിവരാണ് 2 കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ കളികാര്‍. ഇവരെക്കൂടാതെ ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ഷക്കീബ് അല്‍ ഹസന്‍, മോയിന്‍ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നീ വിദേശ കളികാര്‍ക്കും 2 കോടി രൂപയാണ് ലേലത്തിലെ അടിസ്ഥാന വില.

12 കളികാര്‍ക്കാണ് ലേലത്തില്‍ ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ളത്. ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവരുള്‍പ്പെടെയുള്ള 11 കളികാര്‍ക്ക് 1 കോടി രൂപയാണ് അടിസ്ഥാന വില. 164 ഇന്ത്യന്‍ താരങ്ങളും, 125 വിദേശ താരങ്ങളും, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 3 താരങ്ങളുമുള്‍പ്പെടെ മൊത്തം 292 പേരാണ് ലേലപ്പട്ടികയിലുള്ളത്.‌
8 ഫ്രാഞ്ചൈസികളിലുമായി ആകെ 61 ഒഴിവുകളാണ് നിലവിലുള്ളത്. 18-ംതീയതി വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന ലേലം സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേക്ഷണം ചെയ്യും.

Related Articles

Back to top button