IndiaLatest

ക്യാപ്‌സൂള്‍ മുറികളുമായി റെയില്‍വെ

“Manju”

മുംബൈ: യാത്രാക്കാര്‍ക്ക് ഒരു രാത്രി തങ്ങാന്‍ മികച്ച ക്യാപ്‌സൂള്‍ മുറികളുമായി റെയില്‍വെ. ഒരാള്‍ക്ക് സുഖമായി കിടക്കാന്‍ കഴിയുന്ന പോഡ് റൂമുകളാണ് ഇവയെന്ന് റെയില്‍വെ ട്വിറ്ററില്‍ അറിയിച്ചു. ഇവയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. പോഡ് ഹോട്ടലാണ് പണിതിരിക്കുന്നത്. ഇതില്‍ പോഡ് മുറികളും. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ 48 പോഡ് മുറികളാണ് ഉള്ളത്. സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേകം മുറികളുമുണ്ട്. പോഡ് ഹോട്ടലില്‍ കുളിമുറി, ലഗേജ് മുറി എന്നിവയുണ്ട്. മുറികളില്‍ സൗജന്യ വൈ ഫൈ, ടിവി, മൊബൈല്‍ ചാര്‍ജ്ജിങ് പോയന്റുകള്‍, വായിക്കാനുള്ള ലൈറ്റുകള്‍ തുടങ്ങിയവയുണ്ട്. എട്ടടി നീളവും ആറടി വീതിയുമുള്ള മുറികളാണ്. യാത്രയ്ക്കിടെ ഒരു ദിവസം നഗരങ്ങളില്‍ തങ്ങേണ്ടിവരുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്.

മുറി ചൊവ്വാഴ്ച കേന്ദ്രറെയില്‍ സഹമന്ത്രി ദാദാസാഹേബ് ദാന്‍വെ ഉദ്ഘാടനം ചെയ്തു. 12 മുതല്‍ 24 മണിക്കൂര്‍ വരെ മുറി ലഭിക്കും. 12 മണിക്കൂറിന് 999 രൂപ. സ്വകാര്യ പോഡ് മുറിക്ക് 12 മണിക്കൂറിന് 1249 രൂപ. ക്രമേണ മറ്റിടങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കും.

Related Articles

Back to top button