KeralaLatest

മാ​ല മോ​ഷ്​​ടി​ച്ച കീ​ഴ്ശാ​ന്തി അ​റ​സ്​​റ്റി​ല്‍

“Manju”

പ​ന്ത​ളം: തി​ട​പ്പ​ള്ളി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി​യു​ടെ മാ​ല മോ​ഷ്​​ടി​ച്ച കീ​ഴ്ശാ​ന്തി അ​റ​സ്​​റ്റി​ല്‍. കു​മ​ളി പ​ത്തു​മു​റി കാ​ര്യാ​ട്ടു​മ​ഠ​ത്തി​ല്‍ ശ്രീ​രാ​ജ് ന​മ്ബൂ​തി​രി​യാ​ണ്​ (27) അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ സം​ഭ​വം. ത​ട്ട​യി​ല്‍ ഒ​രി​പ്പു​റം ക്ഷേ​ത്ര​ത്തി​ല്‍ നാ​ലു​വ​ര്‍​ഷം കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്ത സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മേ​ല്‍​ശാ​ന്തി മ​നു ന​മ്ബൂ​തി​രി തി​ട​പ്പ​ള്ളി​യി​ല്‍ ഊ​രി​െ​വ​ച്ച അ​ഞ്ചു​പ​വ​െന്‍റ മാ​ല​യാ​ണ് ഇ​യാ​ള്‍ മോ​ഷ്​​ടി​ച്ച്‌​ ക​ട​ന്ന​ത്. കോ​ട്ട​യം അ​യ​ര്‍​ക്കു​ന്ന​ത്ത്​ വൃ​ദ്ധ​യെ വീ​ട്ടി​ല്‍ ക​യ​റി തോ​ക്കു​ചൂ​ണ്ടി 23 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ല്‍ പാ​ലാ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ് ഇ​യാ​ളി​പ്പോ​ള്‍. ഇ​വി​ടെ​യെ​ത്തി​യാ​ണ് പ​ന്ത​ളം പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Related Articles

Back to top button