IndiaKeralaLatest

തെരഞ്ഞെടുപ്പ് വിജയം സന്തോഷമുണ്ടാക്കുന്നു; ആഘോഷിക്കാനുള്ള സമയമല്ലിത് -പിണറായി

“Manju”

തിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധി സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, ഇത് ആഘോഷിക്കേണ്ട സമയമല്ലെന്നും പിണറായി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനൊരുങ്ങിയ പലരും അതില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും പിണറായി വ്യക്തമാക്കി. കോവിഡ് കണക്കുകള്‍ പറയുന്ന പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് പിണറായിയുടെ പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാറിന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. 99 സീറ്റ് നേടിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്താന്‍ പോകുന്നത്.

Related Articles

Check Also
Close
Back to top button