KeralaLatest

കമാന്‍ഡര്‍ വി.കെ.ജയ്റ്റിലി ആശ്രമം സന്ദര്‍ശിച്ചു

“Manju”
കമാന്‍ഡര്‍ വി.കെ.ജയ്റ്റിലി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍

പോത്തന്‍കോട് : കേന്ദ്രസര്‍ക്കാറിന്റെ പ്രതിരോധ ഉപദേശകനും പ്രചോദകനും പരിശീലകനും എഴുത്തുകാരനുമായ കമാന്‍ഡര്‍ വി.കെ.ജയ്റ്റിലി ജൂൺ 12 രാവിലെ 11.15ന് ആശ്രമം സന്ദര്‍ശിച്ചു. ഇന്ത്യന്‍ നേവിയില്‍ കമ്പൂട്ടര്‍വത്ക്കരണത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഐ.എന്‍.എസ് – വിരാത്തിലുൾപ്പെടെ സേവനം അനുഷ്ഠിച്ചിരുന്നു.
ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ചുമതലക്കാരായ പ്രോഫ.ഡോ.കെ.ഗോപിനാഥന്‍ പിള്ള, ജി.ജനാര്‍ദ്ദനമേനോന്‍ എന്നിവരോടൊപ്പം എത്തിയ അദ്ദേഹത്തേയും പത്നിയേയും സ്വാമി സത്യവ്രതന്‍ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഭിവന്ദ്യ ശിഷ്യപൂജിതയെ ദര്‍ശിച്ചശേഷം അദ്ദേഹം മടങ്ങി.

Related Articles

Back to top button