KeralaKozhikodeLatest

കെ.എസ്.ആര്‍.ടി.സി. ബസ് വൈകി; വിമാനയാത്ര മുടങ്ങി; പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധി

“Manju”

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാന യാത്ര മുടങ്ങിയ യാത്രക്കാരിക്ക് 51,552 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍വില്ലയില്‍ ഇ.എം. നസ്നയാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.., ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരേ പരാതിനല്കിയത്. ബാംഗ്ലൂര്‍ ബസ് നാലര മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ഫ്ലൈറ്റ് മിസ്സ്‌ ആവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ഫ്ളൈറ്റില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു.

ഇതെല്ലാം വ്യക്തമാക്കി അവര്‍ സമര്‍പ്പിച്ച പരാതി പരിശോധിച്ചശേഷമാണ് വിധി പറഞ്ഞത്. മൂന്നുമാസത്തിനകം പണം നല്കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്കണമെന്നും കെ.എസ്.ആര്‍.ടി.സി.ക്ക് ബസ് ജീവനക്കാരില്‍നിന്ന് തുക ഈടാക്കാവുന്നതാണെന്നും വിധി തീര്‍പ്പില്‍ പറയുന്നു.

Related Articles

Back to top button