KeralaLatest

പുതിയ കാത്ത് ലാബ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പുതിയ കാത്ത് ലാബ്, ന്യായവില മെഡിക്കല്‍ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അഞ്ചര കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള കാത്ത് ലാബ് പൂര്‍ത്തിയാക്കിയത്. മൂന്നാമത്തെ കാത്ത് ലാബും കൂടിയാണിത്. ആശുപത്രി വികസന സൊസൈറ്റിയുടെ ന്യായവില ഷോപ്പില്‍ നിന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാകും. കാഷ്വാലിറ്റിക്ക് സമീപത്തായാണ് ഫാര്‍മസി.

ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം. എല്‍.എ ടി.വി. രാജേഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജോയിന്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button