KeralaLatestThiruvananthapuram

സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. അകത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിടുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ചിറയന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Related Articles

Back to top button