IndiaLatest

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ യുപിയിലേക്ക് വിളിപ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഇന്നും നാളെയുമായി ലക്നൗവില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിപിമാരുടെയും അന്‍പത്തിയാറാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവര്‍ പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍, സിഎപിഫ് മേധാവികള്‍ തുടങ്ങിയവര്‍ നേരിട്ടും മറ്റുള്ളവര്‍ ഐബി, എസ്‌ഐബി ആസ്ഥാനങ്ങളിലെ മുപ്പത്തിയേഴ് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ മുഖാന്തരവും പങ്കെടുക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡാറ്റാ ഗവേണന്‍സ്, തീവ്രവാദ വിരുദ്ധ വെല്ലുവിളികള്‍, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് കടത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍, ജയില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. 2014 മുതല്‍ തന്നെ പ്രധാനമന്ത്രി ഡിജിപിമാരുടെ സമ്മേളനങ്ങളില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പൊലീസുകാരുമായി സ്വതന്ത്രവും അനൗപചാരികവുമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യപ്രകാരം 2014 വരെ ഡല്‍ഹിയില്‍വച്ച്‌ നടത്തിയിരുന്ന സമ്മേളനങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം ഡല്‍ഹിക്ക് പുറത്താണ് സംഘടിപ്പിക്കുന്നത്. 2014ല്‍ ഗുവഹാട്ടിയിലും, 2015ല്‍ റാന്‍ ഒഫ് കച്ചിലും, 2016ല്‍ ഹൈദരാബാദിലും, 2017ല്‍ തെക്കാന്‍പൂരിലും, 2018ല്‍ കെവാഡിയയിലും, 2019ല്‍ പൂനെയിലുമാണ് നടത്തിയത്.

Related Articles

Back to top button