IndiaLatest

കരൂർ ശശി അനുസ്മരണം നടന്നു

“Manju”

പോത്തൻകോട് : പോത്തൻകോട് പ്രസ്സ് ക്ലബ്ബിന്റെയും പോത്തൻകോട് ലൈബ്രറി & റീഡിംഗ് റുമിന്റെയും ആഭിമുഖ്യത്തിൽ കരൂർ ശശി അനുസ്മരണം നടന്നു. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണയോഗത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആർ. അനിൽ നിർവഹിച്ചു. കവിതക്കും പത്രപ്രവർത്തനത്തിനും വേണ്ടിയുള്ള ജീവിതമായിരുന്നു കരുർ ശശിയുടേത്. കരൂർ എന്ന നാടിനെയും കരൂർ ശശി എന്ന സാംസ്കാരിക നായകനെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ പോലും അദ്ധേഹത്തിന്റെ ആശയങ്ങളെ നമുക്ക് എത്രത്തോളം ഉൾക്കൊള്ളാനായിട്ടുണ്ടെന്ന് നാം ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള സാംസ്കാരിക നായകൻമാരാണ് ഈ നാടിനെ ഉയർത്തിപ്പിടിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് അഡ്വ. എസ്. വി. സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വട്ടപ്പറമ്പിൽ പീതാംബരൻ, കെ.എസ്. വിപിനചന്ദ്രൻ, വി.എസ്. ബിന്ദു, ജയൻ പോത്തൻകോട്, ആനന്ദക്കുട്ടൻ , വി.ബി. നന്ദകുമാർ എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ്ബ് രക്ഷാധികാരി ബി.എസ്. ഇന്ദ്രൻ സ്വാഗതവും ലൈബ്രറേറിയൻ റ്റി. തുളസീധരൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button