KeralaLatest

സർക്കാർ ഡോക്ടർമാർ നാളെ മുതല്‍ നിസ്സഹകരണ സമരത്തിൽ

“Manju”

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കാൻ തീരുമാനിച്ച് സർക്കാർ ഡോക്ടർമാർ. നാളെ തുടങ്ങുന്ന രോഗീപരിചരണത്തെ ബാധിക്കാത്ത നിസ്സഹകരണ പ്രതിഷേധത്തിനു പുറമേ, കൂടുതൽ സമരത്തിനും കെജിഎംഒഎ തീരുമാനിച്ചു.
നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് തീരുമാനം. നവംബർ 16ന് കൂട്ട അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനിൽക്കാനും തീരുമാനമായി. നാളെ മുതൽ ടെലി മെഡിസിൻ സേവനങ്ങളും ഓൺലൈൻ മീറ്റിങുകളും ബഹിഷ്കരിച്ചാണ് നിസഹകരണ സമരം.

Related Articles

Back to top button